പോസ്റ്റ് വായിച്ചുകഴിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായം എഴുതുവാനുണ്ടെങ്കില്‍ അത് കമന്റായി രേഖപ്പെടുത്താം. അതിനായി ഓരോ പോസ്റ്റിന്റെയും ചുവട്ടില്‍ കാണുന്ന Post a comment എന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക (മലയാളത്തിലാണെങ്കില്‍ ‘ഒരു അഭിപ്രായം രേഖപ്പെടുത്തൂ’ എന്നായിരിക്കും. അതില്‍ ക്ലിക്ക് ചെയ്യുക). അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു വിന്റൊയില്‍ എത്തും. ഇതിന്റെ ഇടതുഭാഗത്തായി മറ്റുള്ളവര്‍ രേഖപ്പെടുത്തിയ കമന്റുകളും കാണാം.
leave your comment എന്നെഴുതിയിരിക്കുന്നതിനു താഴെയായി നിങ്ങളുടെ കമന്റ് എഴുതുക. ഇതിനായി കീമാൻ ഉപയോഗിച്ച് മലയാളത്തിൽ നേരിട്ട് എഴുതാം. അല്ലെങ്കിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ച് മറ്റൊരിടത്ത് എഴുതി കമന്റ് ഫോമിലേക്ക് കമന്റ് കോപ്പി പേസ്റ്റ് ചെയ്യാം. ഏതു രീതിയിലായാലും കമന്റ് എഴുതുക.
അതിനുശേഷം Username, Password എന്നിവ എഴുതേണ്ടിടത്ത് അത് എഴുതുക. നിങ്ങളുടെ ഇ-മെയില്‍ ഐ.ഡി. യും പാസ് വേഡും ആണ് ഇവിടെ എഴുതേണ്ടത്. ഇനി Publish your comment എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം. ഇതോടെ നിങ്ങളുടെ കമന്റ് പബ്ലിഷ് ആകും.
No comments:
Post a Comment